റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകൾ വീണ്ടും ടെൻഡർ ചെയ്തതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന അത്തിക്കയം - കടുമീൻചിറ റോഡ്, പൂവൻമല പനമ്പ്ലാക്കൽ റോഡ് എന്നിവയുടെ നിർമ്മാണ പ്രവൃത്തികളാണ് ടെൻഡർ ചെയ്തത്.
പൂവൻമല പനംപ്ലാക്കൽ റോഡ് പുനരുദ്ധരിക്കുന്നതിനായി 80. 03 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 3 തവണ ടെൻഡർ ചെയ്തെയെങ്കിലും ആരും കരാർ എടുത്തിരുന്നില്ല. നാലാമത് ടെൻഡർ ചെയ്തപ്പോൾ കരാറുകാരൻ എഗ്രിമെന്റ് വച്ചെങ്കിലും നിർമ്മാണം ആരംഭിക്കാനായില്ല. തുടർന്ന് കരാർ കാലാവധി കഴിഞ്ഞ് ഇയാളെ ഒഴിവാക്കിയ ശേഷമാണ് പുതിയ ടെൻഡർ നടത്തുന്നത്
അത്തിക്കയം കടുമീൻചിറ റോഡിന് 3 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പാലവും 80 മീറ്റർ അപ്രോച്ച് റോഡും ഒഴികെയുള്ള എല്ലാ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. 82.35 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. ആദ്യത്തെ കരാറുകാരൻ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് വീണ്ടും ടെൻഡർ ചെയ്തെങ്കിലും 20% അധികരിച്ച തുകയാണ് കരാറുകാരൻ ക്വോട്ട് ചെയ്തത്. തുടർന്നാണ് ഇപ്പോൾ പ്രവർത്തി വീണ്ടും ടെൻഡർ ചെയ്തിരിക്കുന്നത്.
പൂവൻമല - പനംപ്ലാക്കൽ റോഡ് 80. 03 ലക്ഷം
അത്തിക്കയം കടുമീൻചിറ റോഡ് 3 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |