ഹിന്ദു ഐക്യവേദി

Wednesday 13 May 2026 12:06 AM IST

കോഴഞ്ചേരി : ശബരിമലയിലെ സ്വർണം കവർച്ച ചെയ്യുന്നതിന് ഒത്താശ ചെയ്തവരെ തിരഞ്ഞെടുപ്പിൽ ജനം ശിക്ഷിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറന്മുളയുടെ പരിസ്ഥിതിയും പൈതൃകവും നശിപ്പിക്കുന്ന വിമാനത്താവളം അടഞ്ഞ അദ്ധ്യായമാണെന്നും വിമാനത്താവളത്തിനായി നിയുക്ത എം.എൽ.എയുടെ നീക്കം ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാവർക്കിംഗ് പ്രസിഡന്റ് പി.എൻ.രഘൂത്തമൻ നായർ അദ്ധ്യക്ഷതവഹിച്ചു . ജില്ലാജനറൽ സെക്രട്ടറി കെ.എസ്.സതീഷ് കുമാർ ,ജില്ലാ സെക്രട്ടറി ഹരികുമാർ ഇലന്തൂർ എന്നിവർ സംസാരിച്ചു.