ഡോ.ബി.ജി.ഗോകുലന് പുരസ്‌കാരം നൽകി  

Thursday 14 May 2026 2:48 AM IST
മലയാള മഹിമ ഏർപ്പെടുത്തിയ

തിരുവല്ല : മലയാള മഹിമ ഏർപ്പെടുത്തിയ "പ്രഥമ തുഞ്ചൻ പുരസ്കാരം കവിയും ഗാനരചയിതാവുമായ ഡോ.ബി.ജി.ഗോകുലന് മുൻമന്ത്രിയും നിയുക്ത എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിച്ചു. 15000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. തിരുവല്ല സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യനാണ് ഡോ.ബി.,ജി. ഗോകുലൻ. ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് നാരായണക്കുറുപ്പ്, മുൻ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, അഡ്വ.ജയസൂര്യൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാട്, മധു മണിമല എന്നിവർ പ്രസംഗിച്ചു.