അഭിമുഖം 26ന്
Saturday 23 May 2026 11:40 PM IST
പത്തനംതിട്ട: റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ വടശ്ശേരിക്കരയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുള്ള ഡ്രൈവർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 26ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. പി.എസ്.സി നിഷ്‌കർഷിച്ചിട്ടുളള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രായപരിധി 18മുതൽ 40വരെ. സംവരണ വിഭാഗക്കാർക്ക് ഇളവ് അനുവദിക്കും. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസം, ജാതി, പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം 26ന് ഉച്ചയ്ക്ക് ഒന്നിന് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ. 04735 227703