അദ്ധ്യാപക ഒഴിവ്

Monday 25 May 2026 11:40 PM IST

കലഞ്ഞൂർ : ഐ.എച്ച് . ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ തസ്തികയിലേക്ക് ഒഴിവുണ്ട് . കോമേഴ്‌സ് & മാനേജ്മെന്റ് ചൊവ്വാഴ്ച്ചയും, മലയാളം & ഇംഗ്ലീഷ് വെള്ളിയാഴ്ചയും അഭിമുഖം നടക്കും. മലയാളം /ഇംഗ്ലീഷ് വിഷയങ്ങൾക്ക് 55% കോമേഴ്‌സ് & മാനേജ്മെന്റ് 60% മാർക്കിൽ കുറയാത്ത പി. ജി ആണ് യോഗ്യത. യു ജി സി നെറ്റ് ഉള്ളവർക്ക് മുൻഗണന. താല്പര്യം ഉള്ളവർ അസൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫീസിൽ രാവിലെ 10 ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8547005024, 9605060738