വായനക്കളരി

Monday 25 May 2026 11:42 PM IST

മുളക്കുഴ: മുളക്കുഴ രഞ്ജിനി വായനശാലയിലെ 'വായനക്കളരി 2026'സമാപിച്ചു. സമാപന സമ്മേളനം ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സലിം പടിപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വായനക്കളരിയോടാനുബന്ധിച്ച് രഞ്ജിനി ബാലവേദി തയ്യാറാക്കിയ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണിക സന്തോഷ് അനുമോദന പ്രസംഗം നടത്തി. വായനശാല സെക്രട്ടറി രതീഷ്.എസ്, സോനു.എൻ.ആർ, സദാനന്ദൻ.കെ.എൻ, പി.കെ.ശിവൻകുട്ടി, ഷിബു.എസ്, ആമിന സൈനുദീൻ, ശ്രീകുമാർ, അജി.കെ.ആർ, സുരാജ്.എസ് എന്നിവർ സംസാരിച്ചു.