മഴക്കാല ശുചീകരണം
Wednesday 27 May 2026 12:17 AM IST
വള്ളിക്കോട് : മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് മുഴിക്കൽ ജംഗ്ഷൻ മുതൽ താഴൂർ പമ്പ് ഹൗസ് വരെ ശുചീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാസോമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് വർഗ്ഗീസ്, പ്രസന്ന രാജൻ, സുമേഷ്.എസ്, ആർ.മോഹനൻ നായർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിതകർമ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.