ഇ.ഡി റെയ്ഡിനെതിരെ സി.പി.എം പ്രതിഷേധം
Thursday 28 May 2026 12:22 AM IST
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പത്തനംതിട്ടയിൽ സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ ആക്ടിംഗ് സെക്രട്ടറി കെ. അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു, അഡ്വ.കെ.യു.ജനീഷ്കുമാർ എം.എൽ.എ, സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.സജികുമാർ, അഡ്വ.ടി.സക്കീർഹുസൈൻ എന്നിവർ പ്രസംഗിച്ചു.