വള്ളം കൈമാറി
Thursday 28 May 2026 12:24 AM IST
മല്ലപ്പള്ളി : ദുരന്തനിവാരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഫൈബർ വള്ളവും ചെയിൻസോ മെഷിനും നൽകി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മുരണിയിൽ ജനകീയ കമ്മിറ്റിക്ക് വള്ളം കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു വിതരണം നടത്തി. അംഗങ്ങളായ പാർത്ഥൻ.എസ്, അനു എബി വർഗീസ്, ജീന കെ.ചാക്കോ, ഷൈനി ഫിലിപ്പ്, പ്രകാശ്കുമാർ വടക്കേമുറി, സോഫി ജോജോ, തങ്കമ്മ.പി.ഡി, സണ്ണി ജോൺസൺ, അനിത പി.മാത്യു, മിനികുമാരി.പി.ആർ, വർഗീസ് ചെറിയാൻ, സെക്രട്ടറി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.