മാർച്ചും ധർണയും
Friday 29 May 2026 11:46 PM IST
കൊടുമൺ : രാസവളത്തിന്റെ അമിതമായ വില വർദ്ധനവിലും , പെട്രോൾ, ഡീസൽ, പാചകവാതകം, സി എൻ ജി എന്നിവയുടെ വില വർദ്ധനയിലും പ്രതിഷേധിച്ച് കേരള കർഷക സംഘം കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമൺ പോസ്റ്റ് ഒാഫീസ് മാർച്ചും ധർണയും നടത്തി. ഏരിയാ പ്രസിഡന്റ് .എ.എൻ.സലിം അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ബി.ജോൺ കുട്ടി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. . കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ബി.സതി കുമാരി , ജില്ലാ കമ്മിറ്റിയംഗം എസ്.രഘു ,എൻ എം ഉദയ രശ്മി, പി. അശോകൻ , സജു എന്നിവർ സംസാരിച്ചു.