വായനക്കളരി
Friday 29 May 2026 11:48 PM IST
വാഴമുട്ടം ഈസ്റ്റ് : വാഴമുട്ടം വള്ളത്തോൾ വായനശാല ബാലവേദി വായനക്കളരി നടത്തി. അനില അനിലിന്റെ അദ്ധ്യക്ഷതയിൽ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനസോമൻ ഉദ്ഘാടനം ചെയ്തു. ഡോ. റോയ്സ് മല്ലശേരി, പി, ഡി. തങ്കച്ചൻ, ഡി. ഷിബുകുമാർ, അഡ്വ. എ. ജയകുമാർ, സുമ.വി. ആർ, അവന്തിക വിനോദ്, നിവേദ്യ മോഹൻ എന്നിവർ സംസാരിച്ചു. ബാല വേദി ഭാരവാഹികളായി അനന്യ .എസ് .നായർ (പ്രസിഡന്റ് ) അവന്തിക വിനോദ് (വൈസ് പ്രസിഡന്റ് ) ശ്രീനന്ദ .എസ് (സെക്രട്ടറി) അനന്യ മനു (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.