കുട്ടിക്കൂട്ടം

Friday 29 May 2026 11:50 PM IST

ഏനാത്ത്: ഏഴംകുളം പഞ്ചായത്ത് ഏനാത്ത് ടൗൺ വാർഡിൽ സ്റ്റുഡന്റ്സ് ക്ലബ് രൂപീകരിച്ചു. സി.വി. ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കീഴൂട്ട് അദ്ധ്യക്ഷയായി. ഏനാത്ത് ടൗണിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറ് ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം പഞ്ചായത്തംഗം എം. കർമ്മലകുസുമം എം.എൽ.എയ്ക്ക് കൈമാറി. ഏനാത്ത് പഞ്ചായത്ത്‌ യാഥാർത്ഥ്യമാക്കുക, കല്ലടയാറിന്റെ ഏനാത്ത് കടവിൽ വാക്ക് വേ, കുടിവെള്ള പ്രശ്നം, 24 മണിക്കൂർ ആശുപത്രി സൗകര്യം, ബസ് ബേ, പട്ടാഴി റോഡിലെ വെള്ളക്കെട്ട് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.