പ്രതിഷേധിച്ചു
Friday 29 May 2026 11:51 PM IST
പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങിനാൽ നാലാം വാർഡിൽ ജനവാസമേഖലയിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ പഞ്ചായത്തിന്റെ പെർമിറ്റ് ഇല്ലാതെ അനധികൃതമായി ,പൊതുജനങ്ങളുടെ ആരോഗ്യത്തിനും, നാട്ടിലെ കുടിവെള്ളത്തിനും, മണ്ണിനും, വായുവിനും ഹാനികരം ആകുംവിധം നിർമ്മിക്കുന്ന കക്കൂസ് മാലിന്യ ടാങ്ക് നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെങ്ങിനാൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനന്തു ബാലൻ ഉദ്ഘാടനം ചെയ്തു മധു കൊല്ലന്റയ്യം,രാജശേഖരൻ നായർ , വിജയലക്ഷ്മി ഉണ്ണിത്താൻ,ലിജോ തെങ്ങിനാൽ, എം. സൈജു ,സതീശൻ, രാജാ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.