പഠനോപകരണ വിതരണം
Friday 29 May 2026 11:52 PM IST
കോന്നി: ഗ്രീൻ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം നടത്തി. സിവിൽ സ്റ്റേഷൻ, ടൗൺ, വട്ടക്കാവ് ഭാഗങ്ങളിലെ കുട്ടികൾക്കും, 41-ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്കുമാണ് പഠനോപകരണങ്ങൾ നൽകിയത്. പ്രസിഡന്റ് രാജിസ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ മുരളി, വാർഡ് മെബർ ഷിജി ഷംസ്, ജോർജ്ജ് വർഗീസ് തേയിലശേരിയിൽ, ജഗീഷ് ബാബു, എം. സി. രാധാകൃഷ്ണൻ നായർ, വി. ബി. ശ്രീനിവാസൻ, റ്റി. ജോൺസൺ, ഡി. മനോഹരൻ, സജി മണലൂർ തുടങ്ങിയവർ സംസാരിച്ചു.