രാഷ്ട്രീയ ലോക്ദൾ
Wednesday 03 June 2026 12:01 AM IST
പന്തളം: കേരളത്തിൽ വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് രാഷ്ട്രീയ ലോക് ദൾ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. വൃദ്ധജനങ്ങൾക്ക് താങ്ങാവുന്നതിലധികമാണ് ചികിത്സാ ചെലവുകൾ. കേന്ദ്ര സർക്കാർ നടപ്പാക്കിയ 'ആയൂഷ്മാൻഭവ' ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിലെ മുഴുവൻ സർക്കാർ സ്വകാര്യ ആശുപത്രികളിലും ഉടൻ നടപ്പാക്കണം. എഴുപതുവയസുകഴിഞ്ഞ വയോജനങ്ങൾക്ക് അവരുടെ വരുമാനം പരിഗണിക്കാതെതന്നെ അഞ്ചുലക്ഷം രൂപയുടെ ഇൻഷ്വറൻസ് നൽകുന്ന പദ്ധതി പ്രവർത്തി പദത്തിലെത്തിക്കുന്നതോടൊപ്പം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന മെഡിസെപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയും വേണം.