സർട്ടിഫിക്കറ്റ് വിതരണം
Wednesday 03 June 2026 12:12 AM IST
പത്തനംതിട്ട : കേരളാ സ്റ്റേറ്റ് റിസോഴ്സ് സെന്ററും യോഗാ അസോസിയേഷൻ ഒഫ് പത്തനംതിട്ടയും സംയുക്തമായി നടത്തിവരുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിന്റെ അഞ്ചാമത് ബാച്ച് സർട്ടിഫിക്കറ്റ് വിതരണം നടന്നു. സ്പോർട്സ് യോഗാ ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ രേവതി രാജേഷ്, മിധിലേഷ്.എസ്, ലക്ഷ്മി ശ്രീകുമാർ എന്നിവരെ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എസ്.മണിലാൽ അദ്ധ്യക്ഷതവഹിച്ചു. മനീഷ്രാജ് , ശ്രീജേഷ് വി. കൈമൾ , അശോക് കുമാർ, രജ്ഞിനി എസ്.കൃഷ്ണകുമാർ ,സൗമ്യ ശശി എന്നിവർ സംസാരിച്ചു.