പത്തനംതിട്ട: ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്ക് സംസ്ഥാന സർക്കാർ പെട്രോൾ സബ്സിഡി അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡി.എ.പി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടെലഫോൺ ഭവന് മുൻപിൽ നടന്ന ഭിന്നശേഷിക്കാരുടെ മുച്ചക്ര വാഹനം ഉപേക്ഷിക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അച്ചൻകുഞ്ഞ് തിരുവല്ല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എസ് വിനോദ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, ഡി.എ.പി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.തോമസ്, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുടശ്ശനാട്, രഞ്ചിത്ത് പൂഴിക്കാട്, പുരുഷോത്തമൻ നായർ, സജി ചിറ്റാർ, മിനി പന്തളം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |