തിരുവല്ല: എം.ജി. സോമൻ ഫൗണ്ടേഷൻന്റെയും ആസാദ്നഗർ റസി. അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ 24ാംമത് എം. ജി സോമൻ അനുസ്മരണ വാർഷികം നടത്തി. തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകനും ഫൗണ്ടേഷൻ ചെയർമാനുമായ ബ്ലസി മുഖ്യപ്രഭാഷണം നടത്തി. മോഹൻ അയിരൂർ, ഡി.വിജയകുമാർ, സന്തോഷ് അഞ്ചേരിൽ, കൃഷണപ്രസാദ്, ലെജു സക്കറിയ, ജോസ് പെരുംതുരുത്തി, ഡോ. ആർ.വിജയമോഹൻ ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ ജോർജ്ജ് മാത്യു, സെക്രട്ടറി എസ്. കൈലാസ്എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം. ജി സോമൻ സ്മൃതിമണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |