ശബരിമല : മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനത്തിനെത്തിയത് 8,11,235 തീർത്ഥാടകർ. ഞായറാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തർ ദർശനത്തിനെത്തിയത്. 42,870 പേർ. വെർച്വൽ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനാൽ മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ തന്നെ ഭക്തർക്ക് സുഗമമായദർശനം സാദ്ധ്യമാകുന്നുണ്ട്. തത്സമയ ബുക്കിംഗിലൂടെയും കൂടുതൽ ഭക്തർ എത്തുന്നുണ്ട്. മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 25ന് ഉച്ചയോടെ തങ്കഅങ്കി ഘോഷയാത്ര പമ്പയിലെത്തും. 25ന് വൈകിട്ട് തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. 26 ന് 11.50 നും 1.15നും മധ്യേയുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ. രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |