റാന്നി : മകരസംക്രമനാളായ ഇന്ന് ശബരിമല ശ്രീധർമ്മ ശാസ്താവിന് ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി പുറപ്പെട്ട ഘോഷയാത്രയ്ക്ക് റാന്നിയിൽ ഭക്തി സാന്ദ്രമായ വരവേൽപ്പ്. ബുധനാഴ്ച പന്തളത്ത് നിന്ന് പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ വിശ്രമത്തിനുശേഷം ഇന്നലെ രാവിലെ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇടകുളം പള്ളിക്കാമുറുപ്പ് പേങ്ങാട്ടുകടവ് വഴി പുലർച്ചെ വടശേരിക്കരയിൽ എത്തി. ഇവിടെ പഞ്ചായത്തും ഭക്തരും ചേർന്ന് സ്വീകരിച്ച ഘോഷയാത്ര വടശേരിക്കര, പ്രയാർ, ചെറുകാവ് ക്ഷേത്രങ്ങൾ വഴി പെരുനാട് പഞ്ചായത്തിൽ കടന്നു. തുടർന്ന് ഉച്ചയോടെ മാടമൺ പെരുനാട് വഴി കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. തുടർന്ന് മഠത്തുമൂഴി, കൊച്ചുപാലം വയറൻമരുതി, പുതുക്കട വഴി ളാഹ സത്രത്തിലെത്തി. ഇന്ന് പുലർച്ചെ പരമ്പരാഗത കാനന പാത വഴി തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |