പത്തനംതിട്ട : അട്ടത്തോട് കോളനിയുടെയും അടിച്ചിപ്പുഴ കോളനിയുടെയും സമഗ്ര വികസനത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചു. പട്ടിക വർഗ വിഭാഗങ്ങൾ താമസിക്കുന്ന കോളനികളുടെ സമഗ്രമായ പുരോഗതിക്കായി സംസ്ഥാന പട്ടിക വർഗ വികസന വകുപ്പ് നടപ്പാക്കുന്ന സവിശേഷ പദ്ധതിയായ അംബേദ്ക്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.
ഇരുസ്ഥലങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനി നിവാസികളും പങ്കെടുക്കുന്ന ഊര് കൂട്ടങ്ങൾ വിളിച്ച് ചേർത്ത് നിർവഹണം സംബന്ധിച്ച വിശദമായ പദ്ധതി രേഖ തയാറാക്കും. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് പദ്ധതി നിർവഹണ ചുമതല. പട്ടിക ജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അട്ടത്തോട് കോളനിക്കും കോട്ടാങ്ങൽ മലമ്പാറ കോളനിക്കും ഒരു കോടി രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. ഓരോ കോടി രൂപ ചെലവഴിച്ചുള്ള രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ അട്ടത്തോട് കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുകയും കോളനിയുടെ മുഖച്ഛായ തന്നെ മാറുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |