പത്തനംതിട്ട : പാലക്കാട്ട് നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥയ്ക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ ഏനാത്ത് പാലത്തിന് സമീപത്തുനിന്ന് സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ.സലീം, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ എന്നിവർ ചേർന്ന് ജാഥയെ സ്വീകരിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ജില്ലാകമ്മിറ്റിയംഗം ബിജു രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി എസ്.സി.ബോസ് സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്ടൻ എ.ഡി.കുഞ്ഞച്ചൻ സ്വീകരണം ഏറ്റുവാങ്ങി. ജാഥാ മാനേജർ സി.രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ തങ്കമണി നാണപ്പൻ, പി.എൻ.ശശി, ജില്ലാ ട്രഷറർ എം. എസ്. രാജേന്ദ്രൻ, കർഷക സംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള , പി. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |