SignIn
Kerala Kaumudi Online
Thursday, 19 September 2024 12.35 AM IST

ക്ഷീര കർഷകർക്ക് വർഷം മുഴുവൻ സബ്സിഡി: മന്ത്രി ചിഞ്ചുറാണി

Increase Font Size Decrease Font Size Print Page
daily

പത്തനംതിട്ട : ക്ഷീര കർഷകർക്ക് വർഷം മുഴുവൻ സബ്സിഡി നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഇ സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കന്നുകാലികൾക്കുള്ള ഏറ്റവും നൂതന തിരിച്ചറിയൽ മാർഗമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി ) മൈക്രോചിപ്പിന്റേയും റീഡറിന്റേയും ഔദ്യോഗിക വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായാണ് ഇ സമൃദ്ധ പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിക്കുന്നത്.
ക്ഷീരദിനത്തിൽ പതിനായിരം കർഷകർക്ക് ലോൺ അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഇ സമൃദ്ധ മൊബൈൽ ആപ്പിന്റെ പ്രകാശനവും വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി വീണാജോർജ് നിർവഹിച്ചു. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് , ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബീന പ്രഭ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി.ശ്രീവിദ്യ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റിയംഗം മിനി വർഗീസ്, ഓമല്ലൂർ ഗ്രാമപഞ്ചായത്തംഗം അന്നമ്മ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ.കെ.സിന്ധു, ഡോ.ഡി.കെ.വിനുജി, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ജ്യോതിഷ് ബാബു, ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യുട്ടി ഡയറക്ടർ സിൽവി മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.അജിലാസ്റ്റ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, ജനതാദൾ ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.