പത്തനംതിട്ട: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നാസുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ജൂലായ് രണ്ടിന് യു.ഡി.എഫ് കളക്ടറേറ്റ് മാർച്ച് നടത്തും. വിക്ടർ ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പി. മോഹൻരാജ്, പന്തളം സുധാകരൻ, ജോസഫ് എം. പുതുശ്ശേരി, ബാബു ജോർജ്ജ്, മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, അഡ്വ. ജയവർമ്മ, അനീഷ് വരിക്കണ്ണാമല, അഡ്വ.കെ.എസ്.ശിവകുമാർ, തോമസ് ജോസഫ്, കോന്നി മുത്തലിബ്, ജോൺ.കെ മാത്യൂസ്, സനോജ് മേമന, ശ്രീകോമളൻ മലയാലപ്പുഴ, മധു ചെമ്പകുഴി, ലാലു തോമസ്, പഴകുളം ശിവദാസൻ, സന്തോഷ് കുമാർ കോന്നി, അഡ്വ.ജോൺസൺ വിളവിനാൽ, പ്രകാശ് തോമസ്, ഇ.കെ.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല നഗരസഭയിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് എ.ഷംസുദ്ദീൻ, ജോസഫ് എം.പുതുശ്ശേരി, തോമസ് ജോസഫ് എന്നിവരടങ്ങിയ കമ്മിഷനെ നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |