തിരുവല്ല : ജില്ലയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം തിരുവല്ലയിൽ എത്തി. ചെന്നൈ ആരക്കോണത്ത് നിന്ന് കമാൻഡർമാരായ ടി.രാജൻ, രാജേന്ദ്രകുമാർ മീന എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഇന്നലെ രാവിലെയോടെ എത്തിയത്. മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഇവരുടെ സേവനം ലഭ്യമാണ്. 2018ലെ മഹാപ്രളയത്തിലടക്കം എൻ.ഡി.ആർ.എഫ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.
ഇന്നും അവധി
പത്തനംതിട്ട : ശക്തമായ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |