ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സമ്മേളനം 15ന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി കലാപ സ്മാരക ഹാളിൽ നടക്കും. രാവിലെ 10.30ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.രമേശ് ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് ലിജിൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.ഹരീന്ദ്രനാഥ്, ടി.വേണു,വി.ബാലകൃഷ്ണൻ,നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല,സെക്രട്ടറി കെ.സുരകുമാർ എന്നിവർ പങ്കെടുക്കും. മേഖലാ സെക്രട്ടറി ദീപക് നായർ.സി റിപ്പോർട്ടും ട്രഷറർ സുശീൽകുമാർ .എസ് വരവ്ചെലവ് കണക്കും അവതരിപ്പിക്കും. മനീഷ് കുമാർ രക്തസാക്ഷി പ്രമേയവും ടി.കൗസു അനുശോചനപ്രമേയവും അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |