ബാലരാമപുരം: പാറക്കുഴി പ്രോഗ്രസീവ് ലൈബ്രറിയുടെ മുപ്പത്തിയൊൻപതാമത് വാർഷികാഘോഷം നടന്നു.ലഹരിവിരുദ്ധ വിളംബരജാഥയും യുവജനസമ്മേളനവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീർ നേമം,പി.ക്രിസ്തുദാസ്,ജെ.എസ് സമ്പത്ത് എന്നിവർ പ്രസംഗിച്ചു. ലൈബ്രറി ഡയറക്ടർ ബോർഡ് മെമ്പർ കൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു. 12 ന് നടന്ന കാവ്യസന്ധ്യ ഡോ.രവീന്ദ്രൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.തലയൽ മനോഹരൻ നായർ, സുമേഷ് കൃഷ്ണൻ, സനൽ ഡാലുംമുഖം,നന്ദഗോപൻ,മണികണ്ഠൻ മണലൂർ, അഖിലൻ ചെറുകോട്,കോട്ടുകാൽ ശ്യാമപ്രസാദ് എന്നിവർ കവിതാലാപനം നടത്തി.ആനന്ദ്.ജി നാഥ് സ്വാഗതവും കുമാർ നന്ദിയും പറഞ്ഞു.പൊതുസമ്മേളനം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ പ്രസന്നകുമാർ, സി.പി.ഐ നേതാവ് മോഹനൻ നായർ, അഡ്വ.തലയൽ പ്രകാശ്, എൻ.ഹരിഹരൻ നായർ, ഗ്രന്ഥശാല സെക്രട്ടറി ഗോപിനാഥൻ, അജികുമാർ,ടി.സുരേന്ദ്രൻ,സമ്പത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |