തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നതും വിഷമഘട്ടത്തിൽ അകപ്പെടുന്നതുമായ ട്രാൻസ്മെൻ വ്യക്തികൾക്ക് ഹ്രസ്വകാല താമസത്തിനായി ജില്ലയിൽ കെയർ ഹോം, ഷോർട്ട് സ്റ്റേ ഹോമുകൾ ആരംഭിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. പുനരധിവാസ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള അംഗീകൃത എൻ.ജി.ഒ.കളായിരിക്കണം. ഒരേ സമയം 30 പേർക്ക് താമസസൗകര്യം ലഭ്യമാക്കാൻ കഴിയുന്ന കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേണം.വിശദമായ പ്രൊപ്പോസലുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് 9ന് വൈകിട്ട് 4ന് മുൻപ് ഡയറക്ടർ, സാമൂഹ്യനീതിവകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ: 0471-2306040, www.swdkerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |