തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ വഞ്ചിയൂർ, നെടുമങ്ങാട് മേഖലാ സമ്മേളനങ്ങൾ ഇന്ന് നടക്കും. വഞ്ചിയൂർ മേഖലാ സമ്മേളനം കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ രാവിലെ 10.30ന് ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. നെടുമങ്ങാട് മേഖലാസമ്മേളനം മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10.30ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജി. ജയകുമാർ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ലിജു. ആർ.എൽ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |