കിളിമാനൂർ: നഗരൂരിൽ യുവതിക്ക് നേരെ രാത്രിയിൽ അതിക്രമം.നഗരൂർ പഞ്ചായത്തിലെ കോട്ടയ്ക്കൽ ഗേറ്റുമുക്കിന് സമീപം ഞായറാഴ്ച രാത്രി 9,40നായിരുന്നു സംഭവം.ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലികഴിഞ്ഞ് ഗേറ്റ് മുക്ക് സ്വദേശി നാൽപതുകാരി വെള്ളംകൊള്ളി ജംഗ്ഷനിൽ ബസിറങ്ങി കാൽനടയായി വീട്ടിലേക്ക് എത്തുന്നതിന് അമ്പത് മീറ്റർ അകലെവച്ചാണ് പിന്നാലെ എത്തിയയുവാവ് പിന്നിൽ കയറിപിടിച്ചത്.യുവാവിന് 18വയസ് തോന്നിക്കും. യുവതിയുടെ നിലവിളികേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇയാൾ. സി.സി.ടി.വി ദൃശ്യങ്ങളിൽ യുവാവ് നടുന്നുവരുന്നതും ഓടിപോകുന്നതും നഗരൂർ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |