തിരുവനന്തപുരം : രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് നടപ്പാകുന്ന ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് ചെറിയ തുകകൾക്കുള്ള മുദ്രപത്രം ലഭ്യമാക്കാൻ കൂടുതൽ ഇസ്റ്റാമ്പ് വെണ്ടർമാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ് പുഷ്പലത അദ്ധ്യക്ഷയായി. വർക്കിംഗ് പ്രസിഡന്റ് ആനയറ.ആർ.കെ.ജയൻ, ജനറൽ സെക്രട്ടറി കോതമംഗലം എ.വി.രാജേഷ്, മറ്റ് നേതാക്കളായ പാലക്കാട് ശിവപ്രകാശ്, കാട്ടാക്കട എസ്. വിനോദ് ചിത്ത്, സുധാകരൻ കളത്തിൽ, ചിതറ സുകുമാരപിള്ള, റസൂൽ മാനന്തവാടി, എസ്.മുത്തുസ്വാമിപിള്ള, ഇ.കെ.അഷ്റഫ്, കല്ലറ വിജയകുമാർ, ജയശ്രീ കടമ്പഴിപ്പുറം, മല്ലിയിടം ബി.എസ്.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |