വിൽഡർനെസ്‌ മെഡിസിൻ ട്രെയിനിംഗ് പ്രോഗ്രാം

Sunday 26 January 2025 2:15 AM IST

തിരുവനന്തപുരം: കാട്ടിലകപ്പെട്ടാലുള്ള രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ശാഖയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എമർജൻസി മെഡിക്കൽ സർവീസസും സംയുക്തമായി നടത്തുന്ന വിൽഡർനെസ്‌ മെഡിസിൻ ട്രെയിനിംഗ് പ്രോഗ്രാമിന് തുടക്കമായി.തെന്മല ഇക്കോ റിസോർട്ടിൽ നടക്കുന്ന പരിപാടി ഐ.എം.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ.ശ്രീജിത്ത്.ആർ ഉദ്ഘാടനം ചെയ്തു.അമേരിക്കയിലെ അഡ്വഞ്ചർ മെഡ് വിൽഡർനെസ് മെഡിസിൻ സ്‌പെഷ്യലിസ്റ്റ് സാറ സർഫാറ്റിയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. വിംഗ് കമാൻഡർ ജയചന്ദ്രൻ,ജനറൽ മാനേജർ എ.ആർ.ഗിരീഷ്,ഡോ.സ്വപ്‌ന.എസ്.കുമാർ,ഡോ.ജിനീഷ്,ചിത്രചന്ദ്രൻ എന്നിവർ പങ്കെടുത്തു.