പഠന കേന്ദ്രത്തിന് പുസ്തകങ്ങൾ കൈമാറി
Sunday 26 January 2025 2:20 AM IST
തിരുവനന്തപുരം: വെള്ളയമ്പലം കെ.വി.സുരേന്ദ്രനാഥ് ലൈബ്രറി ആൻഡ് പഠനകേന്ദ്രത്തിന് വി.കെ.പ്രശാന്ത് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച പുസ്തകങ്ങൾ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എം.എൽ.എയിൽ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മന്ത്രിയുമായ ജി.ആർ.അനിൽ ഏറ്റുവാങ്ങി.ട്രസ്റ്റ് സെക്രട്ടറി എസ്.എസ്.ജീവൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷീരകർഷക ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ,ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലിംഗൽ ജയചന്ദ്രൻ,ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ഇപ്റ്റ ജില്ലാ സെക്രട്ടറി എം.സലാഹുദ്ദീൻ,ലൈബ്രറി സെക്രട്ടറി വി.എം.അനിൽ,ലൈബ്രേറിയൻ എസ്.ഗോപകുമാർ,പൂജപ്പുര വിജയൻ,തമ്പാനൂർ മധു,മുരളി പ്രതാപ്,വട്ടിയൂർക്കാവ് ശ്രീകുമാർ,അഡ്വ.എസ്.എസ്.ബാലു തുടങ്ങിയവർ പങ്കെടുത്തു.