അദ്ധ്യാപകനെതിരെ പോക്സോ കേസ്
Sunday 26 January 2025 3:45 AM IST
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പരാതിയിൽ അദ്ധ്യാപകനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹന്(32) എതിരെയാണ് ലൈംഗികാതിക്രമത്തിന് പോക്സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. മണക്കാട്ടെ ഒരു സ്കൂളിലെ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. സംഭവം കുട്ടി കൂട്ടുകാരോടും അവർ ആയയോടും പറഞ്ഞു. തുടർന്ന് ഇവർ സ്കൂൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. എന്നാൽ പൊലീസിൽ പരാതി നൽകാതെ സംഭവം പ്രിൻസിപ്പൽ രഹസ്യമാക്കി വച്ചുവെന്നാണ് പൊലീസ് പറയുന്നത്. വിവരം മറച്ചുവച്ചതിന് സ്കൂൾ പ്രിൻസിപ്പലിനെതിരെയും കേസെടുത്തിട്ടുണ്ട്.