അനധികൃത മത്സ്യബന്ധനം ബോട്ടുകൾ പിടികൂടി

Sunday 26 January 2025 12:09 AM IST

വിഴിഞ്ഞം: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടികൂടി.ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത തൂത്തുക്കുടി സ്വദേശി സുമതിയുടെ ഉടമസ്ഥതയിലുള്ള തമിഴ്നാട് ബോട്ട് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കൈമാറി. മുതലപ്പൊഴിയിൽ പട്രോളിംഗിനിടയിൽ മതിയായ രേഖകളില്ലാത്തതിനാൽ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നിർദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്ത ലോറൻസിന്റെ ഉടമസ്ഥയിലുള്ള തമിഴ്നാട് ബോട്ട് പിടികൂടി 90000 രൂപ പിഴയും മീൻ ലേലം ചെയ്ത വകയിൽ 50000 രൂപയും ഈടാക്കി.

വിദേശികളുമായി ഉല്ലാസയാത്ര

മത്സ്യബന്ധനയാനത്തിൽ വിദേശികളുമായി ഉല്ലാസയാത്ര നടത്തിയതിന് അടിമലത്തുറ സ്വദേശി തദ്ദേവൂസിന്റെ ഉടമസ്ഥയിലുള്ള നവജീവൻ എന്ന വള്ളം വിഴിഞ്ഞം ഫിഷറീസ് അസി. ഡയറക്ടർ രാജേഷിന്റെ നിർദ്ദേശപ്രകാരം മറൈൻഫോഴ്സ്മെന്റ്കസ്റ്റഡിയിലെടുത്തു. തുടർന്ന് നടപടികൾക്കായി വിഴിഞ്ഞം വാർഫിൽ സൂക്ഷിച്ചുവരുന്നതായി അധികൃതർ പറഞ്ഞു