മയക്കുമരുന്ന് കച്ചവടം: ഒരാൾ കൂടി പിടിയിൽ

Saturday 25 January 2025 11:13 PM IST

കഴക്കൂട്ടം: കഠിനംകുളം മയക്കുമരുന്ന് കച്ചവട കേസിൽ ഒരാൾ കൂടി പിടിയിൽ. ചിറയിൻകീഴ് പെരുങ്ങുഴി ആറാട്ടുകടവ് വയൽതിട്ട വീട്ടിൽ മഹേഷാണ് (27) അറസ്റ്രിലായത്. ചിറയിൻകീഴ് പൊലീസിന്റെ സഹായത്തോടെ കഠിനംകുളം സി.ഐ സാജൻ,എസ്.ഐ അനൂപ് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് മയക്കുമരുന്ന് വില്പന നടത്തിയിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം മുണ്ടൻചിറ സ്വദേശി തംബുരുവിനെ നേരത്തെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്ത് കാപ്പ പ്രകാരം ജയിലിൽ അടച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തംബുരുവിന് മയക്കുമരുന്ന് കൈമാറുന്നത് മഹേഷാണെന്ന് കണ്ടെത്തി. മഹേഷ് ചിറയിൻകീഴ് പ്രദേശത്ത് ലഹരിമരുന്ന് കച്ചവടം നടത്തിവരുന്ന ആളാണെന്നും കഠിനംകുളം പൊലീസ് പറഞ്ഞു.