പഠനോത്സവം

Thursday 13 March 2025 1:34 AM IST

കല്ലമ്പലം: ആറ്റിങ്ങൽ ബി.ആർ.സി തല പഠനോത്സവം ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഗവ.യു.പി. സ്കൂളിൽ നടന്നു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപിക സിന്ധു, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വിനു റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ. ലിജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. സത്യ ബാബു, വാർഡംഗം ഷിനി, അദ്ധ്യാപകരായ ബിനു വി. നാഥ്, മായ, പി.ടി.എ പ്രസിഡന്റ് താര തുടങ്ങിയവർ പങ്കെടുത്തു.