SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.05 PM IST

പോത്തൻകോട് ബ്ളോക്ക് യു.ഡി.എഫ് പിടിച്ചെടുത്തു

Increase Font Size Decrease Font Size Print Page

കഴക്കൂട്ടം: പോത്തൻകോട് ബ്ളോക്ക് പ‌ഞ്ചായത്തിലെ 14 അംഗ ഭരണസമിതിയിൽ ഏഴ് സീറ്റുകൾ നേടി യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു.കഴിഞ്ഞ തവണ 3സീറ്റുകൾ നേടിയ യു.ഡി.എഫ് ഇക്കുറി എൽ.ഡി.എഫിന്റെ 4 സീറ്റുകൾ കൂടി പിടിച്ചെടുത്താണ് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ 10 സീറ്റുകളിൽ വിജയിച്ച എൽ.ഡി.എഫിന് കൂട്ടിച്ചേർത്ത വാർഡായ പണിമൂലയും കൂടി ചേർത്ത് ഇത്തവണ 5സീറ്റുകളിൽ മാത്രമേ വിജയിക്കാൻ ആയിട്ടുള്ളു. അതേസമയം ചരിത്രത്തിൽ ആദ്യമായി രണ്ടു സീറ്റുകൾ നേടി ബി.ജെ.പിയും കരുത്ത് കാട്ടി. കക്ഷിനില - യു.ഡി.എഫ് 7,​ എൽ.ഡി.എഫ് 5,​ ബി.ജെ.പി 2

വിജയിച്ചവർ: വാർഡ്, പേര്, മുന്നണി, യഥാക്രമം - അഴൂർ- അനിൽ (എൽ.ഡി.എഫ്), മുട്ടപ്പലം-സുനിൽ ശങ്കർ (എൻ.ഡി.എ), വെയിലൂർ- രജിതാ കുമാരി (എൻ.ഡി.എ), കുടവൂർ - ആർ.ജയൻ(എൽ.ഡി.എഫ്), മുരുക്കുംപുഴ- അജിത എസ്.ആർ (യു.ഡി.എഫ്), മഞ്ഞമല- നയന വി.ബി (എൽ.ഡി.എഫ്), പോത്തൻകോട്- പ്രവീൺ .എം (എൽ.ഡി.എഫ്), പണിമൂല- വി.എസ്. ബിന്ദു (എൽ.ഡി.എഫ്), അണ്ടൂർക്കോണം -ഭുവനേന്ദ്രൻ നായർ(യു.ഡി.എഫ്), കണിയാപുരം- ഫാറൂക്ക് (യു.ഡി.എഫ്) ,മൈതാനി- ഷാജിൻ രാജേന്ദ്രൻ (യു.ഡി.എഫ്), മേനംകുളം- പുഷ്പ വിജയൻ (യു.ഡി.എഫ്), തുമ്പ-,വി.മോളി (യു.ഡി.എഫ്), പുതുകുറിച്ചി- ജോളി പത്രോസ് (യു.ഡി.എഫ്‌).

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY