തിരുവനന്തപുരം: സപ്ലൈകോയെ കോർപ്പറേറ്റ് വത്കരിക്കരുതെന്ന് സപ്ളൈകോ എംപ്ലോയീസ് കോൺഗ്രസ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.സപ്ലൈകോ ജീവനക്കാരുടെ ഡി.എ കുടിശ്ശിക,ശമ്പള പരിഷ്കരണം,പെൻഷൻപ്രായം എന്നീ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സപ്ലൈകോ മെറിറ്റ് അവാർഡ് പ്രസിഡന്റ് എം.ശശിധരൻ നായർ വിതരണം നടത്തി.ജനറൽ സെക്രട്ടറി ആക്കുളം മോഹനൻ,വൈസ് പ്രസിഡന്റ് വിപിൻ.കെ,ട്രഷറർ കെ.അജുകുമാർ,ലേഖ.എസ്,എം.എ.ഷീല,പി.അനിൽ കുമാർ,പി. ശ്രീകണ്ഠൻ,രാജേഷ് ബി,സജിനി.കെ.എം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |