
നെയ്യാറ്റിൻകര: ലൈബ്രറി കൗൺസിൽ നെയ്യാറ്റിൻകര താലൂക്കുതല സർഗോത്സവം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ.എസ്.എസ്.റോജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജി.ശശി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.ഗോപകുമാർ, താലൂക്ക് സെക്രട്ടറി വി.ആർ.ശിവപ്രകാശ്,ജോയിന്റ് സെക്രട്ടറി ടി.കെ.സെൽവരാജ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മഹേഷ് മാണിക്കം, ബി.വിനോദ് കുമാർ താലൂക്ക്ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കരുംകുളം വിജയകുമാർ, അഡ്വ.ഷാജി, പഞ്ചമി.ആർ.എസ്, ശാർങ്‌ഗധരപ്പണിക്കർ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു സമ്മാനം വിതരണം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് ഡോ.സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. മികച്ച ഗ്രന്ഥശാലകളായി ഉച്ചക്കട വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയും പള്ളിച്ചൽ കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയും തിരഞ്ഞെടുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |