
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തു നിന്നു കണ്ടെയ്നർ ലോറികൾ വഴിയുള്ള ചരക്കുനീക്കത്തിന്
ഫെബ്രുവരി രണ്ടാം വാരത്തോടെ തുടക്കമാവും.അതോടെ തിരുവനന്തപുരം വഴി വടക്കോട്ട് കണ്ടെയ്നറുകളുടെ നീക്കം തുടങ്ങും. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.അപ്രോച്ച് റോഡിനെ ദേശീയപാത ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന പണികളും മറുതലയ്ക്കൽ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പണികളും അവസാനഘട്ടത്തിലാണ്.
രണ്ടാഴ്ചയ്ക്കുള്ളിൽ ടാറിംഗ് അടക്കം പൂർത്തിയാവും
ബൈപ്പാസിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് റോഡുകൾ ബന്ധിപ്പിക്കുന്ന പണി പുരോഗമിക്കുകയാണ്.
ദേശീയപാതയെ അപ്രോച്ച് റോഡുമായി ബന്ധിക്കുന്ന ഇന്റർഫേസ് പോയിന്റിൽ സിഗ്നൽ സംവിധാനങ്ങൾ ഹൈവേ അതോറിട്ടി സജ്ജമാക്കും.
തമിഴ്നാട്ടിലേക്കും
റോഡുമാർഗ്ഗം
തമിഴ്നാട് ഭാഗത്തേക്ക് റോഡുമാർഗ്ഗമുള്ള ചരക്കുനീക്കത്തിനായി ബൈപ്പാസിലെ സർവീസ് റോഡിന്റെ തുടക്കഭാഗത്ത് വീതി കൂട്ടും. രണ്ടു സ്വകാര്യ വ്യക്തികളുടെ വസ്തു ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. തമിഴ്നാട് ഭാഗത്തുനിന്നു കോവളത്തേക്ക് പോകുന്ന സർവീസ് റോഡും തുറമുഖ റോഡുമായി ബന്ധിപ്പിക്കുന്ന സ്ഥലത്തും വീതി കൂട്ടും. ഇവ പൂർത്തിയായാൽ തിരുവനന്തപുരം ഭാഗത്തേക്കും തമിഴ്നാട് ഭാഗത്തേക്കും ഒരേ സമയം ചരക്കു നീക്കം നടക്കും.
വാഹനങ്ങൾ സുഗമമായി
നീങ്ങാൻ ക്ലോവർ ലീഫ്
വിഴിഞ്ഞം അപ്രോച്ച് റോഡും ദേശീയപാതയും ചേരുന്ന ജംഗ്ഷനിൽ 360 കോടി രൂപയുടെ ക്ലോവർലീഫ് ഇന്റർചേഞ്ച് സജീവ പരിഗണനയിലാണ്. രണ്ട് ലൂപ്പുകൾ ഹൈവേ അതോറിട്ടിയും രണ്ട് ലൂപ്പുകൾ അദാനി തുറമുഖ കമ്പനിയും നിർമ്മിക്കും. ഇതിനായി 30ഏക്കറോളം ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |