SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.26 PM IST

ആനപ്പെട്ടി - പ്ലാന്തോട്ടം - പുളിച്ചാമല റോഡിന് ശാപമോക്ഷം

Increase Font Size Decrease Font Size Print Page

വിതുര: തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി - പ്ലാന്തോട്ടം - പുളിച്ചാമല റോഡിന് ഒടുവിൽ ശാപമോക്ഷമായി.റോഡ് ഗതാഗത യോഗ്യമാക്കുന്നതിനായി ബഡ്ജറ്റിൽ ഫണ്ട് വകയിരുത്തി.ഈ റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്നു.ശോച്യാവസ്ഥ കാരണം അനവധി വാഹനാപകടങ്ങൾ നടന്നു.ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്.അപകടങ്ങളിൽ നിരവധി യുവാക്കൾക്ക് പരിക്കേറ്റു.

മാത്രമല്ല റോഡിന്റെ തകർച്ച കാരണം ഓട്ടോറിക്ഷാ ഉൾപ്പെടെ ഇതുവഴി ഓട്ടം വരാറില്ലായിരുന്നു.തകർന്ന റോഡിലുടെയുള്ള യാത്ര ദുസഹമായതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടവും പരിതാപകരമായിരുന്നു.മഴക്കാലത്ത് ദുരിതം കൂടും. തുടർന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധിതവണ എം.എൽ.എയ്ക്കും, എം.പിക്കും ത്രിതല പഞ്ചായത്തിലും നിവേദനങ്ങൾ നൽകിയിട്ടുണ്ട്.മാത്രമല്ല സമര പരമ്പരകളും അരങ്ങേറി. നേരത്തേ റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചിരുന്നു.പക്ഷേ അത് യാഥാർത്ഥ്യമായില്ല.റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഒടുവിൽ പരിഹാരം

സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിയും, സി.പി.എം പുളിച്ചാമല ബ്രാഞ്ച് കമ്മിറ്റിയും എം.എൽ.എയ്ക്ക് റോഡിന്റെ തകർച്ച ചൂണ്ടിക്കാട്ടി പരാതി നൽകി.തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ റോഡ് സന്ദർശിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.തുടർന്ന് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.തുടർന്നാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയത്.നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസം ആരംഭിക്കുമെന്നും അധികൃത‌ർ പറയുന്നു.

അനുവദിച്ച തുക - 1 കോടി രൂപ

വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്ന ആനപ്പെട്ടി - പ്ലാന്തോട്ടം - പുളിച്ചാമല റോഡ് ഗതാഗതയോഗ്യമാക്കാൻ ബഡ്ജറ്റിൽ ഒരുകോടി രൂപ അനുവദിച്ച സർക്കാരിനും, ജി.സ്റ്റീഫൻ എം.എൽ.എയ്ക്കും സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാറും, സി.പി.എം പുളിച്ചാമല ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി നാഗര ബിനുകുമാറും നന്ദി പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.