
തിരുവനന്തപുരം: സി.ജെ.റോയ്‌യുടെ ആത്മഹത്യയിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥന്മാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇൻകം ടാക്‌സ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബിനോയ് ഷാനൂർ,ഹബീബ്,ജസ്റ്റിൻ സ്കറിയ,പ്രിന്റ് വേൾഡ് സുരേഷ്,തൈക്കാട് ചന്ദ്രൻ,പട്ടം തുളസി,സജു അമൃതദാസ്,ഷമീർഖാൻ,ജോജൻ മാത്യു,നെറ്റോവാലൻ റൈയിൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
