
ബാലരാമപുരം: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങമല എസ്.എൻ.വി.വി ഗ്രന്ഥശാല സംഘടിപ്പിച്ച അക്ഷര കരോൾ ശ്രദ്ധേയമായി. വിജ്ഞാന വികസനം തുടരട്ടെ സ്വാദരത്വം പുലരട്ടെ എന്ന സന്ദേശം ഉൾകൊണ്ട് ലൈബ്രറി ഭാരവാഹികളും മുതിർന്ന പൗരൻമാരും വിദ്യാർത്ഥികളോടൊപ്പം വീടുകൾ സന്ദർശനം നടത്തി.ലൈബ്രറി പ്രസിഡന്റ് എസ്.സുജീവ്, വൈസ് പ്രസിഡന്റ് ഡോ.സജി, സെക്രട്ടറി ഡി.കൃഷ്ണമൂർത്തി, സി.പി ശശികുമാർ,പെരിങ്ങമല പ്രഫുല്ലചന്ദ്രൻ, ചന്ദ്രപ്രഭസീനിയർ സിറ്റിസൺസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ജാഥക്ക് നേത്യത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
