SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു തെറിച്ചുവീണ് വനിതാ കണ്ടക്ടർക്ക് ഗുരുതര പരിക്ക്

Increase Font Size Decrease Font Size Print Page

കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും തെറിച്ചുവീണ് വനിതാ കണ്ടക്ടറുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തോന്നയ്ക്കൽ കൊടവൂർ കൃഷ്ണവിലാസത്തിൽ ശ്രീലതയ്ക്കാണ് (43) അപകടം സംഭവിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ കണിയാപുരം എ.ആർ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കണിയാപുരം വഴി ചിറയിൻകീഴിലേക്ക് പോയ ആറ്റിങ്ങൽ ഡിപ്പോയിലെ ബസിലാണ് അപകടം. നല്ല തിരക്കുണ്ടായിരുന്ന ബസ്സിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകിക്കൊണ്ടിരിക്കെ, ശ്രീലത പിടിവിട്ട് ബസ്സിന്റെ ഡോറിലേക്ക് നീങ്ങിപ്പോയി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ഡോർ തുറന്ന് തെറിച്ചുവീണു. ഉടൻ നാട്ടുകാരും യാത്രക്കാരും ഓടിയെത്തി ശ്രീലതയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY