
തിരുവനന്തപുരം: ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ഏർപ്പെടുത്തിയ 2025ലെ മികച്ച ഓർമ്മ പുസ്തകത്തിനുള്ള പുരസ്‌കാരത്തിന് ഡോ.അമാനുല്ല വടക്കാങ്ങര അർഹനായി.ഡോ.അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത 'ഈസക്ക എന്ന വിസ്മയം' എന്ന പുസ്തകത്തിനാണ് പുരസ്കാരം.25000 രൂപയും പ്രശംസി പത്രവും അടങ്ങുന്നതാണ് അവാർഡ്. സരസ്വതി വിദ്യാലയം ഗ്രൂപ്പ് ചെയർമാൻ ഡോ. ജി.രാജ്‌മോഹൻ ചെയർമാനും,ഇമാം ബദറുദ്ദീൻ മൗലവി,ഡോ.ഫ്രാൻസിസ് ആൽബർട്ട് അസീസി എന്നിവർ അംഗങ്ങളുമായ അവാർഡ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.ഈസക്കയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
