
വർക്കല: മലയാള സാംസ്കാരിക വേദിയുടെ 10-ാമത് ജനമിത്രാ പുരസ്കാരത്തിന് പൊതുപ്രവർത്തകനും ചർക്ക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ റിയാസ് മുക്കോളി അർഹനായി.25,555 രൂപയും മരതകക്കല്ല് പതിച്ച ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ സണ്ണിക്കുട്ടി ഏബ്രഹാം,ജോൺ മുണ്ടക്കയം,കെ.ബാബുരാജ്,കമാൽ വരദൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.ഈ മാസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറുമെന്ന് മലയാള സാംസ്കാരിക വേദി ചീഫ് പേട്രൺ പന്തളം സുധാകരൻ,ചെയർമാൻ അൻസാർ വർണന എന്നിവരറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
