SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.56 PM IST

പിരപ്പമൺകാട് പാടശേഖരത്തിലെ വയലാദരം

Increase Font Size Decrease Font Size Print Page
vayal-adharam

ആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരക്കരയിൽ പാടശേഖരാനുബന്ധ മികവുകളെ ആദരിക്കുന്ന വയലാദരം സംഘടിപ്പിച്ചു. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മൂന്നുവർഷമായി മുടങ്ങാതെ പാട്ടക്കൃഷി ചെയ്യാനെത്തുന്ന കൂട്ടായ്മകളെയാണ് ആദരിച്ചത്. മഠത്തിൽ ഭഗവതി ക്ഷേത്രം,അവനവഞ്ചേരി ഗവ.ഹൈസ്കൂൾ എസ്.പി.സി യൂണിറ്റ്,ആറ്റിങ്ങൽ ഗവ.മോഡൽ എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം,തോന്നയ്ക്കൽ ഗവ.എച്ച്.എസ്.എസ്,ഇടയ്ക്കോട് ഗവ.എൽ.പി.എസ്,ഇടയ്ക്കോട് സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്,സൗഹൃദ തണൽ കൂട്ടായ്മ എന്നിവയ്ക്ക് കാർഷിക ആദരവ് നൽകി.വയൽ മുന്നേറ്റത്തിന് പിന്തുണയുള്ള ശ്രീദൂതനാഥൻകാവ് ക്ഷേത്ര ട്രസ്റ്റിനും പ്രദേശത്തെ മാലിന്യമുക്തമായി സംരക്ഷിക്കുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മസേനയ്ക്കും പ്രത്യേക ആദരവും നൽകി.

വയലോരത്തെ വഴിവിളക്കുകൾ യാഥാർത്ഥ്യമാക്കിയ വി.ശശി എം.എൽ.എയ്ക്കും,ബോംബയിൽ നടന്ന ഫോട്ടോ പ്രദർശനത്തിൽ ഏറുമാടത്തിന്റെ ചിത്രത്തിന് അംഗീകാരം നേടിയ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രൊഫസർ രാധാകൃഷ്ണൻ,ലീഗൽ വോളന്റിയർ ദേശീയ പുരസ്കാരം നേടിയ സൗഹൃദസംഘാംഗം താഹിറ,മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി, മറ്റ് ജനപ്രതിനിധികൾക്കും സ്വീകരണം നൽകി.വയൽ സേനയുടെ അംഗത്വ വിതരണോദ്ഘാടനവും നടന്നു. ഉപദേശകസമിതി അംഗങ്ങളായ ശിവപ്രസാദ് എ.ആർ,വിജു കോരാണി,സോമൻ നായർ.ആർ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ ദീപ.വി,കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന.ബി,കൃഷി ഓഫീസർ ലീന.എൻ,പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു.എസ്.എസ്,വില്ലേജ് ഓഫീസർ ഷീമോൻ.ഇ,പാടശേഖര സമിതി സെക്രട്ടറി അൻഫർ.എ,സൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ,കൺവീനർ ബിജു മാറ്റാടി, പാടശേഖര സമിതി പ്രസിഡന്റ് വി.ആർ. സാബു,എസ്. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കൃഷിമന്ത്രിക്ക് നാടിന്റെ ഉപഹാരം പാടശേഖര കൂട്ടായ്മ ഭാരവാഹികൾ സമ്മാനിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.