
തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജ് റിട്ട.അസോസിയേറ്റ് പ്രൊഫസർ വത്സവാസുകുട്ടി രചിച്ച 108 ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ റൂട്ട്സ് ആൻഡ് വിങ്സ് പുസ്‌തകത്തിന്റെ പ്രകാശനം പ്രസ് ക്ളബ് ഹാളിൽ നടന്നു. ഡോ.ഹരിഹരൻ.ബി,ഡോ.ഗീത മുരളീധരന് നൽകി പ്രകാശനം നിർവഹിച്ചു. പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകർ.
മാതാപിതാക്കൾക്കായി കവിതാസമാഹാരം സമർപ്പിക്കുന്നതായി വത്സവാസുകുട്ടി പറഞ്ഞു. പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. പ്രഭാത് ജനറൽ മാനേജർ പ്രൊഫ.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. രാജം ബി.കെ.എൻ പിള്ളൈ,ഡോ.മനു രമാകാന്ത്,ജോയ് എബ്രഹാം,ഒ.പി.വിശ്വനാഥൻ,സോണിയ ആർ.രാജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
