
കാട്ടാക്കട: വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ 'അറിവരങ്ങ്' പഠനോത്സവം സംഘടിപ്പിച്ചു.ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ.പി മായാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എസ്.രാജശ്രീ,വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ ജയശ്രീ,പി.ടി.എ വൈസ് പ്രസിഡന്റ് വി.സുരേഷ്,എസ്.എം.സി വൈസ് ചെയർപേഴ്സൺ കെ.പത്മകുമാർ,എം.പി.ടി.എ വൈസ് പ്രസിഡന്റ് സജിത.എസ്,ചാങ്ങ ഗവ. എൽ.പി എസ് പ്രഥമാദ്ധ്യാപിക എം.കെ.ഗീത,പി.ടി.എ പ്രസിഡന്റ് നിഷാന്ത്.എസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
